പ്രതീക്ഷ
>> 2015, ഓഗസ്റ്റ് 8, ശനിയാഴ്ച
ഒരു നീണ്ട കാലയളവിന്റെ ദൈർഘ്യം
ജീവിതത്തിനേല്പ്പിച്ച മാറ്റം ഒരുപാടാണ്.
ശരീരത്തിലെ മാറ്റത്തോടൊപ്പം മനസ്സിന്റെ മാറ്റവും
വലിയ അളവോളം സ്വാധീനം ചെലുത്തി.
പഴയ കാലത്തിന്റെ ഓർമകൾ
ഇടവേളകളിൽ എന്നെ വല്ലാതെ തളർത്താറുണ്ട്.
കാലത്തിന്റെ കറുത്ത അധ്യായങ്ങൾ
ഇന്നെനിക്ക് മറവിയുടെ കയങ്ങളിലാണ്.
കാരണമില്ലാതെ ചിലപ്പോൾ ദേഷ്യം കടന്നുവരുന്നത്
ഒരുപക്ഷെ പ്രായത്തിന്റെ പ്രതിഭാസമായിരിക്കാം.
എല്ലാം നേടണമെന്ന മോഹം ഇവിടെ വരെ എത്തിച്ചു.
ഒന്നുമായില്ലെങ്കിലും
എല്ലാം ആവുമെന്ന പ്രതീക്ഷയിലാണിപ്പോഴും....