പിറവി
>> 2013, നവംബർ 9, ശനിയാഴ്‌ച
പിറവിയുടെ നിലവിളിയോ
നവമുകുളത്തിൻ രോദനമോ
പ്രപഞ്ചഗർഭത്തിന്റെ നിലവിളിയിൽ
പിടഞ്ഞുവീണൊരാവീഥിയിൽ
നിനക്ക് ചുറ്റും കഥകൾ മെനയുവോർ
നിനക്ക് ചുറ്റും ചരിത്രം രചിപ്പോർ
നിൻ ചാരിത്ര്യം ചികഞ്ഞുനോക്കുന്നവർ
തെരുവിലിന്നലെയും നിൻ സാമിപ്യമാഗ്രഹിച്ചവർ
നിമിഷങ്ങൾ നിന്നിൽ അലിഞ്ഞുചേർന്നവർ
നിൻ മേനിയിൽ സുഗന്ധം തേടിയവർ
.................................................................
ഒരു കുഞ്ഞുപൈതലിനിളംമേനിയുടൽപറ്റി-
സ്നേഹമുലചുരത്തി മുഖംപൊത്തി മുരണ്ടവൾ
അറുത്തുമാറ്റിയവൾതൻ രക്തത്തിൻ നൂൽവള്ളി
പിടഞ്ഞുവോ പിഞ്ചിളം മേനിയിടറിയോ
പതറിയോ അവൾതൻ കൈകൾ വിറച്ചുവോ
ഒരു യുഗത്തിൻ ജനനം അവൾ
വരുംകാലപമ്ര്ത്യുവിൻ സാക്ഷി!
നവമുകുളത്തിൻ രോദനമോ
പ്രപഞ്ചഗർഭത്തിന്റെ നിലവിളിയിൽ
പിടഞ്ഞുവീണൊരാവീഥിയിൽ
നിനക്ക് ചുറ്റും കഥകൾ മെനയുവോർ
നിനക്ക് ചുറ്റും ചരിത്രം രചിപ്പോർ
നിൻ ചാരിത്ര്യം ചികഞ്ഞുനോക്കുന്നവർ
തെരുവിലിന്നലെയും നിൻ സാമിപ്യമാഗ്രഹിച്ചവർ
നിമിഷങ്ങൾ നിന്നിൽ അലിഞ്ഞുചേർന്നവർ
നിൻ മേനിയിൽ സുഗന്ധം തേടിയവർ
.................................................................
ഒരു കുഞ്ഞുപൈതലിനിളംമേനിയുടൽപറ്റി-
സ്നേഹമുലചുരത്തി മുഖംപൊത്തി മുരണ്ടവൾ
അറുത്തുമാറ്റിയവൾതൻ രക്തത്തിൻ നൂൽവള്ളി
പിടഞ്ഞുവോ പിഞ്ചിളം മേനിയിടറിയോ
പതറിയോ അവൾതൻ കൈകൾ വിറച്ചുവോ
ഒരു യുഗത്തിൻ ജനനം അവൾ
വരുംകാലപമ്ര്ത്യുവിൻ സാക്ഷി!